കുടുംബസമേതം പാലക്കാട് പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി തെന്നിന്ത്യൻ താരം അജിത് കുമാർ

പാലക്കാട്: കുടുംബസമേതം പാലക്കാട് പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തെന്നിന്ത്യന്‍ താരം അജിത് കുമാര്‍.
ഭാര്യയും മലയാളികളുടെ പ്രിയതാരവുമായ ശാലിനി മകന് ആദ്വിക് എന്നിവര്‍ക്കൊപ്പമായിരുന്നു താരത്തിന്റെ ക്ഷേത്രസന്ദര്‍ശനം.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് താരം കുടുംബസമേതം ക്ഷേത്രത്തിലെത്തുന്നത്.
കഴിഞ്ഞ നവംബര്‍ 23നായിരുന്നു നടനും കുടുംബവും ക്ഷേത്രത്തില്‍ എത്തിയത്.
അമ്പലത്തില്‍ നടന്നുവരുന്ന ചാന്താട്ടം മഹോത്സവത്തിന്റെ ഭാഗമായാണ് രാവിലെ പത്തുമണിയോടെ അജിത്തും കുടുബവും ക്ഷേത്രത്തിലെത്തിയത്.
Next Story

