പ്രശസ്ത തമിഴ് സംവിധായകൻ ലോകേഷ് കനകരാജ് നായകനാകുന്ന പുതിയ ചിത്രമായ ഡി സി യുടെ ടൈറ്റിൽ ടീസർ വളരെയധികം ചർച്ചയാകുന്നു

സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരുൺ മാതേശ്വരൻ ഒരുക്കുന്ന പുതിയ ചിത്രമായ ഡിസി യുടെ ടൈറ്റിൽ ടീസർ വളരെയധികം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് .
അസാമാന്യ സംവിധാന മികവുകൊണ്ട് സിനിമ പ്രേമികളെ വിസ്മയിപ്പിച്ച ലോകേഷിന്റെ മാസ്സ് ഗെറ്റപ്പിലുള്ള ചിത്രങ്ങൾ പുറത്തു വന്നതോടുകൂടി സിനിമയ്ക്കായുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ .
നടി വമിഖ ഗബ്ബിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്, ലോകേഷ് കനകരാജ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഇതെന്നുമുള്ള സവിശേഷതയും ചിത്രത്തിനുണ്ട് .
സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിൽ ദേവ്‌ദാസ് എന്ന കഥാപാത്രത്തെയാണ് ലോകേഷ് അവതരിപ്പിക്കുന്നത് .ചിത്രം അടുത്ത വർഷം തീയേറ്ററുകളിൽ എത്തും .
അരുൺ മാതേശ്വരനും ഫ്രാങ്ക്ലിൻ ജേക്കബും സംഭാഷണങ്ങൾ ഒരുക്കുന്ന ചിത്രത്തിന് അരുൺ രഞ്ജൻ തിരക്കഥ ഒരുക്കുന്നു.
ചിത്രത്തിന്റെ സംഗീതം അനിരുദ്ധും ഛായാഗ്രഹണം മുകേഷ് ജിയും നിർവഹിക്കും. എഡിറ്റിംഗ് ജി.കെ. പ്രസന്ന, കലാസംവിധാനം കണ്ണൻ എസ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് വേഗത്തിൽ പുരോഗമിക്കുകയാണെന്നും അടുത്ത വർഷം ജനുവരിയിൽ മുഴുവൻ ചിത്രവും പൂർത്തിയാകുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു .

