Kaumudi Plus

22 വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ചിത്രത്തിലൂടെ കരിക്കാമുറി ഷണ്മുഖൻ തിരിച്ചുവരുന്നു ;ആഘോഷമാക്കാനൊരുങ്ങി ആരാധകർ

22  വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ചിത്രത്തിലൂടെ  കരിക്കാമുറി ഷണ്മുഖൻ തിരിച്ചുവരുന്നു ;ആഘോഷമാക്കാനൊരുങ്ങി ആരാധകർ
X

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ചിത്രമാണ് ബ്ലാക്ക്. ചിത്രവും മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രവുംഇന്നും ആരാധകർക്കിടയിലൊരു തരംഗം തന്നെയാണ് .

സോഷ്യൽ മീഡിയയിൽ ഷൺമുഖന്റെ റീലുകൾ വൈറലായി മാറാറുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ വേറിട്ട വേഷങ്ങളിലൊന്നാണ് ബ്ലാക്കിലേത്.

ബ്ലാക്ക് റിലീസ് ചെയ്ത് 22 വർഷങ്ങൾക്ക് ശേഷം കാരിക്കാമുറി ഷൺമുഖൻ ഇതാ തിരിച്ചെത്തുകയാണ്.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ അതിഥി വേഷത്തിലെത്തുകയാണ് മമ്മൂട്ടി.

തുടരും സിനിമയിലൂടെ താരമായ പ്രകാശ് വർമ കേന്ദ്ര കഥാപാത്രമായ ചിത്രത്തിലാണ് മമ്മൂട്ടിയുടെ അതിഥി വേഷം.

അഞ്ച് ദിവസമാണ് ഈ ചിത്രത്തിനായി മമ്മൂട്ടി മാറ്റിവച്ചിരിക്കുന്നത്.


കോട്ടയം സിഎംസ് കോളേജും പരിസരവുമാണ് ലൊക്കേഷൻ. ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

2004 ൽ പുറത്തിറങ്ങിയ ചിത്രമാണ് ബ്ലാക്ക്.

യൂണിഫോം ധരിക്കാതെ, കറുപ്പും കറുപ്പും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ നടക്കുന്ന മമ്മൂട്ടി റൗഡി പൊലീസാണ് കാരിക്കാമുറി ഷൺമുഖൻ.

അമൽ നീരദായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം. ലാലിന്റെ വില്ലൻ വേഷവും കയ്യടി നേടിയിരുന്നു.

Next Story
Share it