ബാച്ച്‌ലർ പാർട്ടി രണ്ടാം ഭാഗം എത്തുന്നു ;ആവേശമായി സംവിധായകൻ അമൽ നീരദിന്റെ പ്രഖ്യാപനം

അമല്‍ നീരദ് സിനിമകളില്‍ ഒരുപാട് ആരാധകരുള്ളൊരു ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി.
ആസിഫ് അലി, ഇന്ദ്രജിത്ത്, റഹ്മാന്‍, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം രൂപത്തിലും ഭാവത്തിലുമെല്ലാം അതുവരെ കണ്ട് ശീലിച്ച ചിത്രമായിരുന്നില്ല.
തീപ്പൊരി ആക്ഷനൊപ്പം പൊട്ടിച്ചിരിയും സമ്മാനിച്ച ചിത്രത്തിലെ രംഗങ്ങള്‍ ഇപ്പോഴും ചര്‍ച്ചയാകാറുണ്ട്.
വര്‍ഷങ്ങള്‍ക്ക് ശേഷം ബാച്ച്‌ലര്‍ പാര്‍ട്ടിയ്‌ക്കൊരു തുടര്‍ച്ചയുണ്ടാവുകയാണ്. ബാച്ച്‌ലര്‍ പാര്‍ട്ടി ഡൂ (ബാച്ച്‌ലര്‍ പാര്‍ട്ടി D'EUX) എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
സംവിധായകന്‍ അമല്‍ നീരദ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഫ്രഞ്ച് ഭാഷയില്‍ രണ്ട് എന്ന് അര്‍ത്ഥമാകുന്ന വാക്കാണ് D'EUX. അവരുടെ, അവരെക്കുറിച്ച് എന്ന അര്‍ത്ഥങ്ങളും ഈ വാക്കിനുണ്ടെന്നാണ് അമല്‍ നീരദ് പറയുന്നത്.
അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഫഹദ് ഫാസില്‍ പ്രൊഡക്ഷന്‍സും അന്‍വര്‍ റഷീദും ചേര്‍ന്നാണ് സിനിമയുടെ നിർമ്മാണം.
ഉടനെ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അതേസമയം ചിത്രത്തിലെ താരങ്ങള്‍ ആരൊക്കെയായിരിക്കും എന്ന വിവരങ്ങളൊന്നും പങ്കുവച്ചിട്ടില്ല.
പക്ഷെ സോഷ്യല്‍ മീഡിയയില്‍ ചില റിപ്പോര്‍ട്ടുകള്‍ സജീവമാകുന്നുണ്ട്.

