Kaumudi Plus

നാൽപ്പത്തിരണ്ടാം വയസ്സിലും 25കാരിയുടെ ലുക്കും ചുറുചുറുക്കും;തൃഷയുടെ യുവത്വത്തിന് പിന്നിലെ രഹസ്യം

നാൽപ്പത്തിരണ്ടാം വയസ്സിലും 25കാരിയുടെ ലുക്കും ചുറുചുറുക്കും;തൃഷയുടെ  യുവത്വത്തിന് പിന്നിലെ രഹസ്യം
X

നാൽപ്പത്തിരണ്ടാം വയസ്സിലും ലുക്കും ചുറുചുറുക്കും കാത്തുസൂക്ഷിക്കുന്ന തൃഷ കൃഷ്ണന് സിനിമ ലോകത്ത് ആരാധകർ ഏറെയാണ്.

കർശനമായ ഭക്ഷണക്രമവും അച്ചടക്കമുള്ള ഫിറ്റ്നസ് ശീലങ്ങളും തന്നെയാണ് തൻ്റെ യുവത്വത്തിൻ്റെ രഹസ്യമെന്ന് താരം മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.ട്രീൻ ടീ അല്ലെങ്കിൽ ഒരു ​ഗ്ലാസ് ചെറു ചൂടു വെള്ളം കുടിച്ചു കൊണ്ടാണ് താരം ഒരു ദിവസം ആരംഭിക്കുന്നത്. പകൽ സമയങ്ങളിൽ കൃത്യമായ ഇടവേളകളിൽ വെള്ളമോ ഫ്രഷ് ജ്യൂസ് അടക്കമുള്ള പാനീയങ്ങളോ കുടിച്ച് ശരീരത്തിലെ ജലാംശം കാത്തു സൂക്ഷിക്കാനും തൃഷ ശ്രമിക്കാറുണ്ട്. ചായയും കാപ്പിയും പരമാവധി ഒഴിവാക്കുകയും ചെയ്യും.പഴങ്ങളും പച്ചക്കറികളും കൂടുതലടങ്ങിയ മിതവും ആരോഗ്യകരവുമായ സന്തുലിതമായതുമായ ഭക്ഷണക്രമമാണ് പാലിക്കുന്നത്. ആരോഗ്യസംരക്ഷണത്തിന് ഇടയ്ക്ക് ഉപവസിക്കാറുണ്ടെന്നും താരം പറഞ്ഞു. ഡയറ്റിൽ നിന്ന് പഞ്ചസാരയും അമിതമായ എണ്ണയുമടങ്ങിയ ഭക്ഷണങ്ങളും പൂർണമായും ഒഴിവാക്കി.വ്യായാമം മുടക്കാറില്ല

യോഗ, ഫങ്ഷനൽ ഫിറ്റ്‌നസ് ട്രെയ്‌നിങ്, കാർഡിയോ വർക്ക് ഔട്ടുകൾ എന്നിവയാണ് പ്രധാനമായും താരത്തിൻ്റെ ഷെഡ്യൂളിലുള്ളത്. ജിമ്മിൽ പ്രധാനമായും കെറ്റിൽബെൽ സ്വിങ്ങുകളും ഗോബ്ലറ്റ് സ്‌ക്വാട്ടുകളുമാണ് ചെയ്യാറുള്ളതെന്നും തൃഷ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഇതിന് പുറമെ നടത്തം, സൈക്ലിങ് പോലുള്ള വ്യായാമങ്ങളും താരം ചെയ്യാറുണ്ട്.

സോഷ്യൽമീഡിയയിൽ തൻ്റെ വർക്ക് ഔട്ട് വീഡിയോയും തൃഷ പങ്കുവയ്ക്കാറുണ്ട്. വ്യായാമം പോലെ തന്നെ ഉറക്കത്തിനും മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള മെഡിറ്റേഷനും തൃഷ മുൻഗണന നൽകുന്നു.

Next Story
Share it