കണ്ണിന് താഴെ ഉണ്ടാകുന്ന കറുപ്പ് നിസ്സാരമാക്കേണ്ട ;മുൻകൂട്ടി മനസിലാക്കാം കരൾ രോഗം

കണ്ണിന് താഴെ പ്രത്യക്ഷപ്പെടുന്ന കറുപ്പ് ഉറക്കക്കുറവു മൂലമാണെന്നാണ് പൊതുവായ ഒരു ധാരണ. എന്നാൽ അതുമാത്രമല്ല, കരൾ തകരാറിലാകുന്നതിന്റെ സൂചനയുമാകാം കണ്ണിന് താഴെയുള്ള ഡാർക്ക് സർക്കിൾ എന്ന് വിദഗ്ധർ പറയുന്നു.
കരൾ രോഗങ്ങൾ കാരണം ചർമത്തിൽ പിഗ്മെന്റേഷൻ കൂടാനും കറുപ്പ് വരാനും സാധ്യതയുണ്ട്.
കരൾ രോഗമുള്ള ഏകദേശം 20 ശതമാനം ആളുകളിലും ഇത് കാണാറുണ്ട്.കണ്ണിന് താഴെ പ്രത്യക്ഷപ്പെടുന്ന കറുപ്പ് ഉറക്കക്കുറവു മൂലമാണെന്നാണ് പൊതുവായ ഒരു ധാരണ.
എന്നാൽ അതുമാത്രമല്ല, കരൾ തകരാറിലാകുന്നതിന്റെ സൂചനയുമാകാം കണ്ണിന് താഴെയുള്ള ഡാർക്ക് സർക്കിൾ എന്ന് വിദഗ്ധർ പറയുന്നു.
കരൾ രോഗങ്ങൾ കാരണം ചർമത്തിൽ പിഗ്മെന്റേഷൻ കൂടാനും കറുപ്പ് വരാനും സാധ്യതയുണ്ട്.
കരൾ രോഗമുള്ള ഏകദേശം 20 ശതമാനം ആളുകളിലും ഇത് കാണാറുണ്ട്.കണ്ണിന് താഴത്തെ കറുപ്പ് കൊണ്ട് മാത്രം കരൾ രോഗം സ്ഥിരീകരിക്കാനാകില്ല.
മൊത്തത്തിലുള്ള മന്ദത, നീർക്കെട്ട് അല്ലെങ്കിൽ മഞ്ഞ നിറം കലർന്ന ചർമം തുടങ്ങിയ മറ്റ് ലക്ഷണങ്ങളും പരിശോധിക്കണം. ക്ഷീണം, ഉർജ്ജമില്ലായ്മ, നേരിയ ദഹന പ്രശ്നങ്ങൾ എന്നിവയും പ്രത്യക്ഷപ്പെട്ടേക്കാം.
എന്നാൽ മറ്റ് കാരണങ്ങൾ കൊണ്ടുണ്ടാകുന്ന കണ്ണിന് താഴത്തെ കറുപ്പ്, ഒരു ഭാഗത്ത് മാത്രം കാണുന്നവയും നല്ല ഉറക്കം, ജലാംശം, പരിചരണം എന്നിവയോട് നന്നായി പ്രതികരിക്കുന്നതുമാണ്.
പരിഹാരം
വിറ്റാമിൻ സി, നിയാസിനാമൈഡ്, കോജിക് ആസിഡ് അല്ലെങ്കിൽ കഫീൻ എന്നിവ അടങ്ങിയ ഐ ക്രീമുകൾ പിഗ്മെന്റേഷനുമായി ബന്ധപ്പെട്ട കറുപ്പ് കുറയ്ക്കാൻ സഹായിക്കും.
ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും തിളക്കം നൽകാനും സഹായിക്കുന്നു. അതിനൊപ്പം ശരിയായ ഉറക്കം, ജലാംശം, സണ്ഡസ്ക്രീൻ ഉപയോഗം, ശരിയായ പരിചരണം, മസാജ്, പതിവായുള്ള സ്ക്രീൻ ബ്രേക്കുകൾ എന്നീ ശീലങ്ങൾ ജീവിതശൈലിയിൽ ഉൾപ്പെടുത്തേണ്ടതും പ്രധാനമാണ്.
ഇവയെല്ലാം പരിശ്രമിച്ചതിന് ശേഷവും കണ്ണിന് താഴെ കറുപ്പ് തുടരുകയാണെങ്കിൽ ആന്തരിക കാരണങ്ങൾ തള്ളിക്കളയരുതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
രക്ത പരിശോധനയിലൂടെ കരളിന്റെ പ്രവർത്തനം നിരീക്ഷിക്കണം
. ഒന്നിലധികം കാരണങ്ങൾ ഒരുമിച്ച് പരിഹരിക്കുമ്പോഴാണ് കണ്ണിന് താഴെയുള്ള കറുപ്പിനുള്ള ചികിത്സ ഏറ്റവും ഫലപ്രദമാവുകയെന്നും വിദഗ്ധർ പറയുന്നു.

