സെർവിക്കൽ കാൻസർ ;തുടക്കത്തിൽ തന്നെ കണ്ടെത്താം ,ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രണ്ടാമത്തെ കാൻസർ ആണ് ഗർഭാശയമുഖ അർബുദം അല്ലെങ്കിൽ സെർവിക്കൽ കാൻസർ.
ഗർഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന സെർവിക്‌സിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ കോശവളർച്ചയാണിത്.
വിവിധ ഹ്യൂമൻ പാപ്പിലോമ വൈറസുകളാണ് സെർവിക്കൽ കാൻസറിന് കാരണമാകുന്നത്.
ലൈംഗിക ബന്ധത്തിലൂടെ സാധാരണയായി പകരുന്ന അണുബാധയാണിത്.
ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ സെർവിക്കൽ കാൻസർ രോഗികളുണ്ടാകുന്നത്.
പ്രാരംഭലക്ഷണങ്ങൾ പലപ്പോഴും മറ്റ് രോഗങ്ങളാണെന്ന് തെറ്റിദ്ധിരിക്കുകയോ തിരിച്ചറിയാതെ പോവുകയോ ചെയ്യുന്നതാണ് വെല്ലുവിളിയാകുന്നത്.
നേരത്തെ കണ്ടെത്തിയാൽ സെർവിക്കൽ കാൻസർ പൂർണമായും ഭേദമാക്കാൻ സാധിക്കും.
80 ശതമാനം സ്ത്രീകളും രോഗാവസ്ഥ വഷളായ ശേഷമാണ് ചികിത്സ തേടുന്നത്.
ഇത് കാൻസർ ചികിത്സയ്ക്ക് വെല്ലുവിളിയാണ്.
എച്ച്പിവി അണുബാധ
എച്ച്പിവി വൈറസ് മൂലമാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നത്.
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു സാധാരണ അണുബാധയാണിത്. വൈറസ് ബാധ സർവസാധാരണയായി കണ്ടുവരുന്ന ഒന്നാണ്.
എന്നാൽ എല്ലാ എച്ച്പിവി അണുബാധകളും സ്ത്രീകളിൽ കാൻസറിലേക്ക് നയിക്കുന്നില്ല.
14 തരം എച്ച്പിവി വൈറസുകളാണ് അപകടം.
അവ ഗർഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാൻസർ ഉണ്ടാക്കുന്നു.
എച്ച്പിവി 16, 18 എന്നിവയാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത്.
പതിവ് പരിശോധന
80 ശതമാനത്തോളം സ്ത്രീകളും പതിവ് കാൻസർ പരിശോധനകളെ അവഗണിക്കാറുണ്ട്. എന്നാൽ പരിശോധനകൾ ജീവൻ രക്ഷിക്കാനും കാൻസർ നേരത്തേ കണ്ടെത്താനും സഹായിക്കും.
പതിവ് സ്ക്രീനിങ്ങിലൂടെ സെർവിക്കൽ കോശങ്ങളിലുണ്ടാകുന്ന മാറ്റം തിരിച്ചറിയാനും ഇത് കാൻസർ കോശങ്ങളായി വളരുന്നത് തടയാനും സഹായിക്കും.
പാപ് സ്മിയർ, എച്ച്പിവി ടെസ്റ്റുകൾ തുടങ്ങിയ പതിവ് പരിശോധനകൾ സെർവിക്കൽ കാൻസർ നേരത്തെ തിരിച്ചറിയാൻ സഹായിക്കും.
21 വയസ്സിനു മുകളിലുള്ള സ്ത്രീകൾ സെർവിക്കൽ കാൻസർ സ്ക്രീനിങ് നടത്തേണ്ടത് പ്രധാനമാണ്.
പ്രാരംഭ ലക്ഷണങ്ങൾ
സെർവിക്കൽ കാൻസറിൻറെ പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും പ്രകടമാകണമെന്നില്ല. എന്നാൽ ചില സൂചനകൾ അവഗണിക്കരുത്.
ലൈംഗിക ബന്ധത്തിന് ശേഷം അസാധാരണമായ രക്തസ്രാവം
അമിതമായ പെൽവിക് വേദന
പതിവ് ഡിസ്ചാർജ്
യോനിയിൽ ചൊറിച്ചിലും പുകച്ചിലും
ഇടയ്ക്കിടെയുള്ള മൂത്രശങ്ക
വയറു കമ്പിക്കൽ
പുറംവേദനയും വയറുവേദനയും
ക്ഷീണം എന്നിവയാണ് സെർവിക്കൽ കാൻസറിന്റെ ചില ലക്ഷണങ്ങൾ
ജീവിതശൈലി തിരഞ്ഞെടുപ്പുകൾ
ജീവിതശൈലിയും ശീലങ്ങളും സെർവിക്കൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
പുകവലി രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും എച്ച്പിവി അണുബാധയെ ചെറുക്കാനുള്ള കഴിവിനെ കുറയ്ക്കുകയും ചെയ്യുന്നു.
തുടർന്ന് ഇത് കാൻസറായി രൂപപ്പെടാനും കാരണമാകുന്നു. സുരക്ഷിതമായ ലൈംഗികബന്ധ

