Kaumudi Plus

രക്തദാനം ;അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രക്തദാനം ;അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
X

അടിയന്തരചികിത്സ ആവശ്യമായവർക്ക് രക്തം ഒരു ജീവൻരക്ഷാ മാർ​ഗമാണ്.

എന്നാൽ ആ​ഗ്രഹിക്കുന്ന എല്ലാവർക്കും രക്തം ദാനം ചെയ്യാൻ കഴിഞ്ഞുവെന്നു വരില്ല.

ദാതാവിന്റെയും സ്വീകർത്താവിന്റെയും ആരോഗ്യം കണക്കിലെടുത്ത് ചില കർശന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

വയസ്, തൂക്കം, രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്, രക്തസമ്മർദം, മൊത്തത്തിലുള്ള ആരോഗ്യം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച​ ശേഷമാണ് ഒരാൾക്ക് രക്തം കൊടുക്കാൻ പറ്റുമോ എന്ന് തീരുമാനിക്കുന്നത്.

രക്തം കൊടുക്കുന്നതിന് തൊട്ട് മുന്നേ വേണം രക്തം പരിശോധിക്കാൻ. ഇത് പെട്ടെന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ മനസ്സിലാക്കാൻ സഹായിക്കും.

ആർക്കൊക്കെ രക്തം കൊടുക്കാം

18 വയസ് മുതൽ 60 വയസ് പ്രായമുള്ളവർക്ക് രക്തം ദാനം ചെയ്യാം.

രക്തദാനം ചെയ്യുന്ന ആളുടെ ഹീമോഗ്ലോബിന്റെ അളവ് 12.5 ആയിരിക്കണം.

രക്തസമ്മർദം സാധാരണ നിലയിലായിരിക്കണം.

രക്തം ദാനം ചെയ്യുന്ന ദിവസം രക്തദാതാവിന്റെ മൊത്തത്തിലുള്ള ആരോഗ്യം നല്ല രീതിയിലായിരിക്കണം.

രക്തം ദാനം ചെയ്യുന്നതിൽ മൂന്ന് മാസത്തെ ഇടവേള ഉണ്ടാകണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.

രക്തം കൊടുക്കാൻ പറ്റാത്തത് ആർക്കൊക്കെ?

പച്ചകുത്തിയവരും മൂക്കുത്തി, കാതു കുത്ത് എന്നിവ നടത്തിയവരും ആറ് ​മാസത്തിന് ശേഷമേ രക്തം കൊടുക്കാവൂ.

സാധാരണ ദന്തചികിത്സ കഴിഞ്ഞവർ 24 മണിക്കൂറിന് ശേഷവും, ശസ്ത്രക്രിയ വേണ്ടി വന്നവർ ഒരു മാസത്തിന് ശേഷവും രക്തം നൽകുക.

ആന്റിബയോട്ടിക്കുകൾ പോലുള്ള മരുന്നുകൾ കഴിക്കുന്നവർ രക്തദാനം ചെയ്യാൻ പാടില്ല.

ചുമ, പനി, തൊണ്ടവേദന, വയറു വേദന തുടങ്ങിയ ആരോഗ്യപ്രശ്നമുള്ളവർ അത് ഭേദമാകാതെ രക്തം ദാനം ചെയ്യരുത്.രക്തം ദാനത്തിന് ശേഷം

ധാരാളം വെള്ളവും പഴച്ചാറുകളും കുടിക്കുക.

അമിതമായ ശാരീരിക അധ്വാനമോ ഭാരമുള്ള ജോലികളോ അന്ന് ഒഴിവാക്കുക.

പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കണം

Next Story
Share it