Kaumudi Plus

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്;പവന് 1,11,960 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്;പവന്  1,11,960 രൂപ
X

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. രണ്ടുദിവസത്തിനിടെ നാലുതവണ കുതിച്ചുചാടിയതിന് ശേഷമാണ് ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 30 രൂപ താഴ്ന്ന് 13,995 രൂപയും പവന് 240 രൂപ കുറഞ്ഞ് 1,11,960 രൂപയുമാണ് ഇന്നത്തെ വില.

ചൊവ്വാഴ്ചയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞവില. അന്ന് പവന് 1,09,400 രൂപയായിരുന്നു. പിന്നീട് ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെയും ഉച്ചക്കുമായി നാലുതവണ വിലകൂടി. 2,800 രൂപയാണ് വർധിച്ചത്. ഇന്നലെ 1,12,200 രൂപ നിരക്കിലായിരുന്നു വിപണി ക്ലോസ് ചെയ്തത്. ഈ മാസത്തെ ഏറ്റവും വലിയ വിലയെന്ന റെക്കോർഡായിരുന്നു ഇത്.

Next Story
Share it