Kaumudi Plus

വിജയശ്രീലാളിതരാകാൻ രാജമാതംഗിയെ ആരാധിക്കാം

വിജയശ്രീലാളിതരാകാൻ രാജമാതംഗിയെ ആരാധിക്കാം
X

കലകൾ, വിദ്യ, സംസാരശേഷി (വാക്സിദ്ധി), ഐശ്വര്യം എന്നിവ ലഭിക്കുന്നതിന് ശ്രീവിദ്യയിലെ ഒൻപതാമത്തെ വിദ്യയായ യെ രാജമാതംഗി, രാജശ്യാമള , താന്ത്രിക സരസ്വതി തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു. ഈ ദേവി കലാരൂപിണിയായതിനാലാണ് അറിവ്, അഭിനയം, സംഗീതം, നൃത്തം, വാഗ് വൈഭവം എന്നിവയുടെയെല്ലാം ദേവതയാകുന്നത്.ലളിതാ ത്രിപുരസുന്ദരിയുടെ മന്ത്രിയായാണ് രാജമാതംഗിയെ സങ്കൽപ്പിക്കുന്നത്. നൃത്തം, സംഗീതം, അഭിനയം എന്നീ കലകളിലും സാഹിത്യരംഗത്തും പ്രവർത്തിക്കുന്നവർ ശ്യാമളദേവിയെ ആശ്രയിച്ചാൽ എവിടെയും വിജയശ്രീലാളിതരാകാൻ കഴിയും. ശ്രീകൃഷ്ണ സ്വാമിയുടെ ദേവീശക്തിയായും ഉപാസിക്കുന്ന ദേവി ബുധൻ്റെ താന്ത്രിക ദേവതയായതിനാൽ ബുദ്ധി, ജ്ഞാനം, ഗ്രഹണശേഷി തുടങ്ങിയവ നൽകുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ദേവിയുടെ ശ്ലോകങ്ങൾ ജപിക്കുന്നത് ഏകാഗ്രതയും ബുദ്ധിയും നൽകുന്നു. സംസാരശേഷി വർദ്ധിപ്പിക്കാനും മറ്റുള്ളവരെ ആകർഷിക്കാനും ഇത് സഹായിക്കുന്നു. സംഗീതം, നൃത്തം തുടങ്ങിയ കലകളിൽ പ്രാവീണ്യം നേടാൻ രാജമാതംഗി ഉപാസന വഴി ലഭിക്കും.

Next Story
Share it